കര്‍ണാടക (www.evisionnews.in): അഞ്ചു മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിലാണിത് കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയിലൂടെ കുപ്പികള്‍ ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
പോലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണ് ഉപേക്ഷിച്ചത്. ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്.
Post a Comment
0 Comments