കേരളം (www.evisionnews.in): ജൂലൈ മാസത്തില്‍ ഏകദേശം അരമാസത്തോളം ബാങ്കുകള്‍ അടഞ്ഞു തന്നെ കിടക്കും. ഏഴു പ്രത്യേക അവധി ദിനങ്ങള്‍, ശനി, ഞായര്‍ ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ബാങ്കിംഗ് മേഖലയിലെ അവധികള്‍. ഈ ദിവസങ്ങളില്‍ ബാങ്കുകളുടെ പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ശാഖകളെല്ലാം അടഞ്ഞുകിടക്കും.
ജൂലൈയിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറാക്കിയിട്ടുണ്ട്. വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ഇതില്‍ ബാങ്ക് അവധി ദിനങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് പട്ടികപ്പെടുത്താറുള്ളത്. 'നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന് കീഴിലുള്ള അവധി', 'നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമത്തിന് കീഴിലുള്ള അവധിയും തത്സമയ മൊത്ത സെറ്റില്‍മെന്റ് അവധിയും', 'ബാങ്കുകളുടെ അക്കൗണ്ടുകള്‍ ക്ലോസിംഗ്' എന്നിവയാണവ.
Post a Comment
0 Comments