ദേശീയം (www.evisionnews.in): 16-ാം വയസില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തി നിയമത്തിലെ നിര്‍ദേശം ശരിവെച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. 16 മുതല്‍ 21 വയസുവരെയുള്ള ദമ്പതികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് വിധിയെന്നും ഹൈക്കോടതി പ്രസ്താവിച്ചു. വീട്ടുകാരുടെ എതിര്‍പ്പു മറികടന്ന് വിവാഹിതരായ പത്താന്‍കോട്ടില്‍നിന്നുള്ള മുസ്‌ലിം ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി.
അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുകയും ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് 16-ാം വയസില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നും ഇസ്ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാണ് മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Post a Comment
0 Comments