(www.evisionnews.in) നാഷ്ണല്‍ ഹെറാള്‍ഡ് കോസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹലിനെ അറസ്റ്റ് ചെയ്യുമെന്ന തരത്തില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. കേസില്‍ രാഹുല്‍ഗാന്ധിയുടെ അറസറ്റുണ്ടാകുമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന് എതിരെ ശബ്ദമുയര്‍ത്തുന്നതിനെ തുടര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
ഇഡിയുടെ നടപടി തുടരുന്നിടത്തോളം കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഹുലിന് എതിരെ തെളിവുകളൊന്നുമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Post a Comment
0 Comments