കേരളം (www.evisionnews.in): സംസ്ഥാനത്ത് വൈദ്യുതി ബില്ലും ഡിജിറ്റലാവുകയാണ്. ഇനി മുതല്‍ ബില്ല് ഫോണിലൂടെ സന്ദേശമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മീറ്റര്‍ റീഡിംഗിന് ശേഷം ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഫോണ്‍ സന്ദേശത്തിലൂടെ ബില്ല് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബില്‍ ഫോണ്‍ സന്ദേശമായി എത്തുന്നത്. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നിവര്‍ ഒഴികെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് മുഖേനയോ മാത്രമേ ഇനി മുതല്‍ ബില്‍ അടയ്ക്കാന്‍ കഴിയൂ.
Post a Comment
0 Comments