Type Here to Get Search Results !

Bottom Ad

കര്‍ണാടക സുള്ള്യയിലും കാസര്‍കോട് അതിര്‍ത്തി ഗ്രാമങ്ങളിലും ഭുചലനം


കാസര്‍കോട് (www.evisionnews.in): കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലും നേരിയ ഭുചലനം. ജില്ലയില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ കല്ലെപ്പള്ളി മേഖലയില്‍ ഇന്നു രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 25 ന് അനുഭവപ്പെട്ടതിനേക്കാള്‍ വലിയ ശബ്ദം കേട്ടു. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുള്ള്യയില്‍ രാവിലെ ഏഴേ മുക്കാലിനാണ് ഭുചലനം അനുഭവപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad