തൃക്കരിപ്പൂര്‍ (www.evisionnews.in): കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥി ഇടയിലെക്കാട് എഎല്‍പി സ്‌കൂളിനു സമീപത്തെ അലന്‍ ബര്‍ണാഡ് (15) ആണ് മരിച്ചത്. ഇന്നലെ സ്‌കൂള്‍വിട്ട ശേഷം കുട്ടുകാരോടൊത്ത് സമീപത്തെ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന അലനെ കാണാത്തതിന്റെ തുടര്‍ന്ന് കൂട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചെളിയില്‍ താഴ്ന്ന നിലയില്‍ അലനെ കണ്ടെത്തി. വലിയപറമ്പ് പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എംവി ബര്‍ണാഡിന്റെയും പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച് നഴ്‌സ് ജിന്‍സി ബര്‍ണാഡിന്റെയും മകനാണ്.
കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
22:09:00
0
തൃക്കരിപ്പൂര്‍ (www.evisionnews.in): കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥി ഇടയിലെക്കാട് എഎല്‍പി സ്‌കൂളിനു സമീപത്തെ അലന്‍ ബര്‍ണാഡ് (15) ആണ് മരിച്ചത്. ഇന്നലെ സ്‌കൂള്‍വിട്ട ശേഷം കുട്ടുകാരോടൊത്ത് സമീപത്തെ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന അലനെ കാണാത്തതിന്റെ തുടര്‍ന്ന് കൂട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചെളിയില്‍ താഴ്ന്ന നിലയില്‍ അലനെ കണ്ടെത്തി. വലിയപറമ്പ് പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് എംവി ബര്‍ണാഡിന്റെയും പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച് നഴ്‌സ് ജിന്‍സി ബര്‍ണാഡിന്റെയും മകനാണ്.
Post a Comment
0 Comments