കാസര്‍കോട് (www.evisionnews.in): ഹയര്‍ സെക്കന്ററി അധിക ബാച്ച് അനുവദിക്കുക, ഉപരിപഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലബാറിലെ മുഴുവന്‍ ജില്ലകളിലും നടത്തുന്ന കലക്റ്ററേറ്റ് ധര്‍ണയുടെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കനത്ത മഴയിലും നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധ ധര്‍ണയില്‍ അണിനിരന്നത്.
ധര്‍ണ ജില്ലാ ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയോട് സര്‍ക്കാരിന് ചിറ്റമ്മ നയമാണെന്നും വിദ്യാഭ്യാസ രംഗത്ത് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ അധികൃതര്‍ തയാറാവണമെന്നും എസ്‌കെഎസ്എസ്എഫിന്റെ കാലോചിതമായ ഇത്തരം പോരാട്ടങ്ങള്‍ അഭിനന്ദനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
ട്രെന്റ് സംസ്ഥാന സമിതിയംഗം സയ്യിദ് ഹംദുല്ല മൊഗ്രാല്‍, ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വര്‍ക്കിംഗ് സെക്രട്ടറി പി.എച്ച് അസ്ഹരി കളത്തൂര്‍, ബഷീര്‍ കൊല്ലമ്പാടി, ഇബ്രാഹിം അസ്ഹരി മഹമൂദ് ദേളി, കബീര്‍ ഫൈസി പെരിങ്കടി ഷംസുദ്ധീന്‍ വാഫി, ലത്തീഫ് കൊല്ലമ്പാടി, ബിലാല്‍ ആരിക്കാടി, ഷമീം ഹുദവി, അര്‍ഷാദ് അസ്ഹരി, അബ്ദുല്ല പന്നിപ്പാറ, അര്‍ഷാദ് പുത്തൂര്‍, അജാസ് കുന്നില്‍, അബ്ബാസ് ഹാജി, ഹനീഫ് മൗലവി, ഉനൈസ് ആരിക്കാടി, സലാം മൗലവി, അബ്ദുല്‍ റഹ്്മാന്‍ മൗലവി, മുസ്തഫ പുളിക്കൂര്‍, ആഷിഖ് ഫൈസി, സമദ് മൗലവി, നൂറുദ്ധീന്‍ പള്ളിപ്പുഴ, അബ്ദുല്‍ കലാം, കരീം നായന്മാര്‍മൂല, ഉവൈസ് തൊട്ടി, നൂറുദ്ധീന്‍ പുളിക്കൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments