Type Here to Get Search Results !

Bottom Ad

കാലവര്‍ഷമെത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മഴ ശക്തിപ്പെടുന്നില്ല: 34 ശതമാനം കുറവ്


കേരളം (www.evisionnews.in): തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി ഒരാഴ്ചയായിട്ടും മഴ ശക്തിപ്പെടുന്നില്ല. 34% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. ജൂണ്‍ പകുതിവരെയെങ്കിലും ഈ രീതി തുടരാനിടയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

പ്രതീക്ഷിച്ചതിലും മുന്‍പേ മഴയെത്തിയിട്ടും കാലവര്‍ഷം കേരളത്തില്‍ സജീവമാകുന്നില്ല. മിക്ക ജില്ലകളിലും മഴ കിട്ടുന്നുണ്ട്. പക്ഷേ, ശക്തമായ മഴ ഇതുവരെ ലഭിച്ചു തുടങ്ങിയിട്ടില്ല. മണ്‍സൂണ്‍ കാറ്റ് ശക്തമാകാത്തതാണു കാരണം. ഉത്തരേന്ത്യക്കു മുകളില്‍ വിപരീത അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് ഇതിനു കാരണം. കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ മഴ നന്നേ കുറവാണ്. വയനാട് 89ശതമാനം, കാസര്‍കോട് 68ശതമാനം, പാലക്കാട് 60ശതമാനം വീതം കുറവാണ് ആദ്യ ദിവസങ്ങളില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ കോഴിക്കോട് മാത്രമാണ് മഴ കിട്ടിയത്.

മറ്റെല്ലാ ജില്ലകളിലും പരിമിതമായേ മഴ കിട്ടുന്നുള്ളൂ. പകല്‍മഴ കുറവാണ്, അതേസമയം രാത്രികാലങ്ങളില്‍ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടുന്നതും ഈ മണ്‍സൂണ്‍ കാലത്തിന്റെ ആദ്യ ദിവസങ്ങളിലെ പ്രത്യേകതയാണിത്. കൂമ്ബാര മേഘങ്ങളുണ്ടാകുന്നതിനാലാണ് ഈ മാറ്റമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. ജൂണ്‍ പകുതി വരെയെങ്കിലും കേരളത്തില്‍ മഴ കുറയാനാണ് സാധ്യത. ഇടവിട്ട് മഴകിട്ടുമെങ്കിലും നിരന്തരമായിട്ടുള്ള മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത കുറവാണ്. കൊല്ലത്തും ആലപ്പുഴയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യതഅടുത്ത മൂന്നു മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad