കാസര്‍കോട് (www.evisionnews.in): വ്യാജ ഭൂരേഖകള്‍ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് 4.17 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ കരാറുകാരന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എംഡി മഹ്ഫൂസ് (30) ആണ് അറസ്റ്റിലായത്. സിനിമാ നിര്‍മാതാവ് കൂടിയാണ് ഇയാള്‍. 2019ല്‍ സൗത് ഇന്‍ഡ്യന്‍ ബാങ്ക് ചെര്‍ക്കള ശാഖയില്‍, കള്ളാര്‍ വിലേജിലെ സ്ഥലത്തിന്റെ ആധാരം, സ്‌കെച്, ലൊകേഷന്‍ അടക്കമുള്ള വ്യാജമായി നിര്‍മിച്ച രേഖകള്‍ സമര്‍പ്പിച്ച് മഹ്ഫൂസ് വായ്പയെടുക്കുകയും തിരിച്ചടച്ചില്ലെന്നുമാണ് പരാതി.
ബാങ്ക് മാനജര്‍ സജീഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം വിദ്യാനഗര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ ബാങ്ക് മാനജരെ ഉള്‍പ്പടെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാര്‍, എസ്‌ഐ ലക്ഷ്മിനാരായണന്‍, എഎസ്‌ഐ സുരേഷ്, സിപിഒ ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് മഹ്ഫൂസിനെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments