ദേശീയം (www.evisionnews.in): രാജ്യത്ത് കോവിഡ് രോഗബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,216 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 68,108 ആയി ഉയര്‍ന്നു. ഇന്നലെ 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. ആക്ടീവ് കേസുകളില്‍ 5045 പേരുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഉത്തര്‍പ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരട്ടിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം നിലവിലെ കോവിഡ് കേസുകളിലെ വര്‍ധനയില്‍ ആശങ്ക വേണ്ടെന്നും പുതിയ കോവിഡ് തരംഗമല്ലെന്നും കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
Post a Comment
0 Comments