Type Here to Get Search Results !

Bottom Ad

പുതിയ ബസ് സ്റ്റാന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നഗരസഭ നടത്തുന്ന ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബസ് സമരം. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിമുതല്‍ കാസര്‍കോട്ട് സര്‍വീസ് നിര്‍ത്തിവെച്ചാണ് സ്വകാര്യബസ് ഉടമകള്‍ സമരത്തിനിറങ്ങിയത്. സര്‍വീസ് നിര്‍ത്തി വെക്കല്‍ സമരം അനിശ്ചിത കാലത്തേക്ക് തുടരാന്‍ ബസുടമകളുടെയും സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാലേ സമരം പിന്‍വലിക്കൂവെന്നാണ് ബസുടമകളുടെ നിലപാട്. അതേസമയം മുന്നറിയിപ്പില്ലാതെയുള്ള ബസ് സമരം വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ വലച്ചു. കെഎസ്ആര്‍ടിസി സര്‍വീസില്ലാത്ത റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ വലഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad