Type Here to Get Search Results !

Bottom Ad

ഭാര്യ കോവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ മറ്റൊരു യുവതിയുമായി ബന്ധം; വിവാഹ വാഗ്ദാനം നല്‍കി പീഡപ്പിച്ച പരാതിയില്‍ പഞ്ചായത്തംഗം അറസ്റ്റില്‍


കേരളം (www.evisionnews.in): വിവാഹ വാഗ്ദാനം നല്‍കി ലൈംഗികപരമായും ശാരീരികമായും പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയില്‍ സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റില്‍. ൃഒളിവില്‍ കഴിയവെയാണ് ആദിച്ചനല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ വടക്കേമൈലക്കാട് ലക്ഷ്മിഭവനത്തില്‍ രതീഷ്‌കുമാറിനെ (42) കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രതീഷ്‌കുമാറിന്റെ ഭാര്യ കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് മരിച്ചു. രതീഷ് വിവാഹ വാഗ്ദാനം നല്‍കിയ യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്. വീട്ടുകാരുടെ അറിവോടെ ഓഗസ്റ്റില്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. യുവതിയുടെ വീട്ടുകാരില്‍നിന്ന് രതീഷ്‌കുമാര്‍ പലപ്പോഴായി സാമ്ബത്തിക സഹായം അഭ്യര്‍ത്ഥിച്ചു. ഇതു പ്രകാരം യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി പണം നല്‍കി.

ഇതിനിടെ രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ട എന്ന നിലപാട് യുവതിയുടെ അമ്മ എടുത്തത് ഇയാളെ പ്രകോപിപ്പിച്ചു. ഇയാള്‍ യുവതിയെയും കൂട്ടി വര്‍ക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വീട്ടുകാര്‍ അറിയാതെ കഴിഞ്ഞ മെയ് ആദ്യവാരത്തില്‍ കടന്നു. മകളെ കാണാനില്ലെന്നു യുവതിയുടെ അമ്മ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസത്തിനു ശേഷം ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി.

ഒന്നിച്ചു താമസിച്ചു കൊള്ളാമെന്നും ഇരുവരുടെയും മക്കളെ നോക്കിക്കൊള്ളാമെന്നും കോടതിയെ ബോധിപ്പിച്ചു. പിന്നീട് ഇരുവരും കണ്ണനല്ലൂര്‍ നെടുമ്ബനയില്‍ വാടക വീട്ടില്‍ താമസം ആരംഭിച്ചു . ഇവിടെ വച്ചും രതീഷ്‌കുമാര്‍ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. പരാതി നല്‍കുമെന്ന് പറഞ്ഞതോടെ രതീഷ്‌കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad