ബോവിക്കാനം (www.evisionnews.in): ജനാധിപത്യ സംവിധാനത്തിലെ മഹനീയ പദവിയായ കേരള മുഖ്യമന്ത്രി സ്ഥാനത്തെ കേരളത്തിലെ തെരുവിലിട്ട് കളങ്കപ്പെടുത്തുന്ന കേരള മുഖ്യമന്ത്രി പിണറായി സംസ്ഥാനത്ത് അപമാനമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് സ്വന്തം ദേഹ സുരക്ഷക്കായി അധികാര ദുര്‍വിനിയോഗം നടത്തുന്ന മുഖ്യമന്ത്രി കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദുമ മണ്ഡലം മുസ്്‌ലിം ലീഗ് ബോവിക്കാനത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെഇഎ ബക്കര്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി എംഎസ് ശുക്കൂര്‍ സ്വാഗതം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ എംഎസ് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെബി.എം ശരീഫ്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, എസ്എം മുഹമ്മദ് കുഞ്ഞി, എംഎച്ച് മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി, ടി ഡി ഖബിര്‍, യൂസുഫ് പള്ളങ്കോട്, ഷറീഫ് കൊടവഞ്ചി, എംബി ഷാനവാസ്, റൗഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, ടി.കെ ഹസീബ് ഉദുമ, സുഫൈജ അബൂബക്കര്‍, ബദറുദ്ധീന്‍ കൈന്താര്‍, അനീസ മന്‍സൂര്‍, ആയിഷ അബൂബക്കര്‍, സഹദുള്ള മേല്‍പറമ്പ് ,അമീര്‍ ചെമനാട്, അബ്ബാസ് കൊളച്ചപ്പ്, രമേഷന്‍ മുതലപ്പാറ, എംകെ അബ്ദുല്‍ റഹിമാന്‍ ഹാജി, ബഷീര്‍ പള്ളങ്കോട് പ്രസംഗിച്ചു
Post a Comment
0 Comments