കാസര്‍കോട് (www.evisionnews.in): സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം യൂത്ത് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ജില്ലാ പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു നടത്തിയ സമരത്തില്‍ പ്രതിഷേധമിരമ്പി.
വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഓഫീസിനടുത്തുള്ള റോഡില്‍ പോലീസ് ബാരിക്കേട് വെച്ച് തടഞ്ഞു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. എം.ബി ഷാനവാസ്,എം.എ നജീബ്, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്ത്ഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, ഹാരിസ് ചൂരി, എം.പി ഖാലിദ്, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, ടി.എസ് നജീബ്, ഖാദര്‍ ആലൂര്‍, റമീസ് ആറാങ്ങാടി, അനസ് എതൃത്തോട് തുടങ്ങിയവര്‍ പ്രസംഗിച്ചു
Post a Comment
0 Comments