കാസര്‍കോട് (www.evisionnews.in): സാമൂഹിക സാംസ്‌കാരിക ജീവ കാരുണിക മേഖലകളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ നടന്ന ഓവര്‍ അം ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രഥമ യൂത്ത് ക്രിക്കറ്റ് ട്രോഫി ഫൈനനില്‍ നിക്കോടിനെ തോല്‍പ്പിച്ച് ഓറഞ്ച് അസോസിയേറ്റ്‌സ് ചാമ്പ്യന്മാരായി. സംഘടന മികവുകൊണ്ടും കായിക മികവ് കൊണ്ടും പ്രഗല്‍ഭരുടെ സാന്നിധ്യം കൊണ്ടും ഈ ക്രിക്കറ്റ് മാമാങ്കം കാസര്‍കോടിന്റെ കായിക ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയായിരുന്നു ഈ മര്‍ച്ചന്റ്‌സ് യൂത്ത് ക്രിക്കറ്റ് മാമാങ്കം.
മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് റാഫിയുടെ സാന്നിധ്യം കളിക്കാരെയും കായിക പ്രേമികളെയും ആവേശം കൊള്ളിച്ചു. ജില്ല പോലീസ് ടീമും, കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരായ പ്രസ് ടീമും ഏറ്റുമുട്ടിയ സെലിബ്രിറ്റി മത്സരം എല്ലാവരെയും ആവേശത്തിലാക്കി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ പ്രസ് ക്ലബിനെ പരാജയപ്പെടുത്തി കാസര്‍കോട് പോലീസ് ടീം ചാമ്പ്യന്‍മാരായി. സെലിബ്രിറ്റി മത്സരം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ജെ സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറി ഷിഹാബ് ഉസ്മാന്‍ സംബന്ധിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ കളിക്കാരുമായി പരിജയപ്പെട്ടു.
യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍ അധ്യക്ഷത വഹിച്ചു. പോലീസ് ടീമിന്റെ ട്രോഫി കാസര്‍കോട്് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. ദിനേശും റണറപ്പായ ടീമിന്റെ ട്രോഫി കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി ജി.എസ് ശശിധരന്‍ സമ്മാനിച്ചു. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഹാഷിം മുഖ്യാതിഥിയായി പങ്കെടുത്തു. ആവേശകരമായ പ്രഥമ യൂത്ത് ക്രിക്കറ്റ് ട്രോഫി ഫൈനല്‍ മത്സരം യൂണിറ്റ് പ്രസിഡന്റ് ടി.എ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള സമ്മാന വിതരണം പ്രമുഖ വ്യവസായി യഹ്‌യ തളങ്കര നിര്‍വഹിച്ചു. ടിഎ ഷാഫി, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കളായ മാഹിന്‍ കോളിക്കര, കെ. ദിനേശ്, ഹാരിസ് സി.കെ, റൗഫ് പളളിക്കാല്‍, നഹീം അങ്കോല, അജിത്ത് കുമാര്‍ സി.കെ, ഷറഫുദ്ധീന്‍ ത്വയിബ, ശശീധരന്‍ കെ, മജീദ് ടി.ടി, യൂത്ത് വിംഗ് രക്ഷാധികാരിയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുനീര്‍ അടുക്കത്ത്ബയല്‍, യൂത്ത് വിംഗ് ഭാരവാഹികളായ വേണു ഗോപാല്‍ ,ഫൈറൂസ് മുബാറക്ക്, ഇര്‍ഷാദ്, സമീര്‍ ഔട്ട്ഫിറ്റ്, ഹാരിസ് സെനോറ ,അന്‍വര്‍ മിഡ്‌നൈറ്റ്, ഷമീം സിക്‌സ് പാക്ക്, അമീ ബീഗം, അമീര്‍ സി ഓണ്‍, അഷ്‌റഫ് സി.സി, അമീര്‍ ബേബി കേമ്പ്, സിറാജ് കിസ്വ, ഷമീം ചോക്ലേറ്റ് സംബന്ധിച്ചു.
Post a Comment
0 Comments