കാസർകോട് (www.evisionnews.in): മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണ ക്കാട് സയ്യിദ് സാദിഖലി ശിഹാ ബ് തങ്ങൾ നയിക്കുന്ന സംഗ മങ്ങൾക്ക് സൗഹൃദ സദസ്സോ ടെ കാസർകോട്ട് തുടക്കം. ബുധനാഴ്ച രാവിലെ മധൂർ കൊല്ലങ്കാനത്തെ ട്രിബൂൺ റിസോർട്ടിലാണ് മുസ് ലിം ലീഗിൻ്റെ പുതിയ ചരിത്ര സംഗമത്തിന് തുടക്കമായത്.
ജാതിയുടെയും മതങ്ങളു ടെയും പേരിൽ വിദ്വോഷം പടർത്തി ജനജീവിതം കലുഷി തമക്കുന്ന,സാഹോദര്യവും സഹവർത്തിത്വവും തച്ചുടക്കു ന്ന വിധ്വംസക പ്രവർത്തന ങ്ങൾ വർദ്ധിച്ചു വരുന്ന പുതിയ കാലഘട്ടത്തിൽ കേരളീയ സമൂഹത്തിൽ ശാന്തിയും സമാധാനവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ പൊതു സമൂഹവുമായി സാദിഖലി തങ്ങൾ കൂടി കാഴ്ച നടത്തി.
ചിന്മയ മിഷൻ മേധാവി സ്വാമി വിവിക്താനന്ദസരസ്വതി, ഫാ.മാത്യു ബേബി മാർ തോമ, സമസ്ത വൈസ് പ്രസിഡൻ്റ് യുഎം അബ്ദുൽ റഹിമാൻ മൗലവി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ബിഎസ് അബ്ദുല്ല ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുൽ സലാം ഹാജി (കെഎൻഎം) അബൂബക്കർ ഉപ്പള (വിസ്ഡം) അബ്ദുൽ റഊഫ് (മർക്കസു ദഅവ) അരസു രംഗത്രായ ബല്ലാൾ പൈവളിഗെ, അബ്ദുൽ മജീദ് ബാഖവി,
രഘു ഷെട്ടി,അജയകുമാർ കോടോത്ത്, കെ രാജൻ, ഫാദർ ജോസഫ്, ടി.എൻ ആരിഫ്, ഹാഷിം ഹംസ വഹബി, വി.വി പ്രഭാകരൻ, ചിത്രകാരൻ പി.എസ് പുണിഞ്ചിത്തായ, കാർട്ടൂണിസ്റ്റ് കെ.എ ഗഫൂർ, ഡോ.ഖാദർ മാങ്ങാട്, ജോസഫ് ക്രാസ്ത, സായിറാം കൃഷ്ണ ഭട്ട്, എം.ബി അഷ്റഫ്, പി.എം നാസർ, പി.എസ് ഹമീദ്, അഷ്റഫലി ചേരങ്കൈ, എ.എസ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെർക്കള, അബൂബക്കർ സിദ്ദീഖ് നദ് വി, ഫുട്ബോൾ താരം എം സുരേഷ്, ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ഷെരീഫ്, അഡ്വ. ബി.എഫ് അബ്ദുൽ റഹിമാൻ, അബ്ദുൽ സലാം ദാരിമി ആലമ്പാടി, മുഹമ്മദ് ഫവാസ് വഹബി, പാലക്കി സി കുഞ്ഞാമദ് ഹാജി, എം.പി ഷാഫി ഹാജി, ഡോ അബൂബക്കർ കോട്ടിക്കുളം, എൻ.എ അബ്ദുൽ നാസർ തുടങ്ങി മത വിഭാഗ നേതാ ക്കളും കലാ,കായിക സാംസ്കാരിക പ്രമുഖർ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.മുസ് ലിം ലീഗ് നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് എല്ലാവരും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി ക്കുട്ടി അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പ്രസിഡൻ്റ് ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡൻ്റ് എം.പി അബ്ദുസമദ് സമദാനി എം പി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ട്രഷറർ സി.ടി അഹമ്മദലി, ഭാരവാഹികളായ എം.സി മാഹിൻ ഹാജി, അബ്ദുൽ റഹിമാൻ കല്ലായി,അബ്ദുൽ റഹ് മാൻ രണ്ടത്താണി, കെ.എസ് ഹംസ, സി.പി ചെറിയ മുഹമ്മദ്, സി.എച്ച് റഷീദ്, ഉന്നതാധികാര സമിതിയംഗങ്ങളായ കെ.പി എ മജീദ് എം.എൽ.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്,അഡ്വ. എൻ ഷംസുദ്ദീൻ,ആബിദ് ഹുസൈൻ തങ്ങൾ,നജീബ് കാന്തപുരം,എ.കെ.എം അഷ്റഫ്,യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്,വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ, സെക്രട്ടറി ഫൈസൽ തങ്ങൾ, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് എം.പി നവാസ് എന്നിവർ സംബന്ധിച്ചു. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാൻ നന്ദി പറഞ്ഞു.
Post a Comment
0 Comments