കാസര്‍കോട് (www.evisionnews.in): ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഗുവിലാണ് സംഭവം. ഗള്‍ഫുകാരനായ മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു കളഞ്ഞുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബന്തിയോട് ഡി.എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പംവന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്.
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
22:28:00
0
കാസര്‍കോട് (www.evisionnews.in): ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് മുങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഗുവിലാണ് സംഭവം. ഗള്‍ഫുകാരനായ മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു കളഞ്ഞുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ബന്തിയോട് ഡി.എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പംവന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്.
Post a Comment
0 Comments