Type Here to Get Search Results !

Bottom Ad

വൈദ്യുതി ചാര്‍ജ്: പള്ളിക്കരയില്‍ മണ്ണെണ്ണ വിളക്കും ഓലചൂട്ടും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധം


പള്ളിക്കര (www.evisionnews.in): വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിലൂടെ സാധാരണക്കാരുടെ നിത്യജീവിതം ദുരിതമാക്കിയതില്‍ പ്രതിഷേധിച്ച് പള്ളിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തി മണ്ണെണ്ണ വിളക്കും, ഓല ചൂട്ടുമേന്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ഡി.സി.സി മുന്‍ പ്രസിഡന്റ്് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബലമഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മുന്‍ പ്രസിഡന്റ് സാജിദ് മൗവ്വല്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, സുന്ദരന്‍ കുറിച്ചിക്കുന്ന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്് എം പി.എം ഷാഫി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജു കുറിച്ചിക്കുന്ന് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളായ മാധവ ബേക്കല്‍, ഷറഫു മൂപ്പന്‍, ഹനീഫ എച്ച്.സി, ഷഫീഖ് കല്ലിങ്കാല്‍, റാഷിദ് പളളിമാന്‍, ശേഖരന്‍ പള്ളിക്കര നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad