കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചുവരികയായിരുന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചു. കമ്പി പൊട്ടി വൈദ്യുതി ഓഫായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാനാണ് അപകടത്തില്‍പെട്ടത്. കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുന്നതിനിടെ പുലിക്കുന്ന് ഇറക്കത്തിലാണ് അപകടം. നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് വാനിന് മുകളില്‍ വീഴുകയായിരുന്നു. എന്നാല്‍ വൈദ്യുതി ഓഫായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചുവരികയായിരുന്ന സ്‌കൂള്‍ വാന്‍ വൈദ്യുതി തൂണിലിടിച്ചു
13:11:00
0
കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചുവരികയായിരുന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചു. കമ്പി പൊട്ടി വൈദ്യുതി ഓഫായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാനാണ് അപകടത്തില്‍പെട്ടത്. കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുന്നതിനിടെ പുലിക്കുന്ന് ഇറക്കത്തിലാണ് അപകടം. നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് വാനിന് മുകളില്‍ വീഴുകയായിരുന്നു. എന്നാല്‍ വൈദ്യുതി ഓഫായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Post a Comment
0 Comments