ന്യൂദല്‍ഹി (www.evisionnews.in): അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. 35 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയതിലും പത്തോളം പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. പുതിയ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
അഗ്‌നിപഥിനെ കുറിച്ച് വ്യാജ പ്രചാരണമെന്ന്; വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച് കേന്ദ്രം
11:27:00
0
ന്യൂദല്‍ഹി (www.evisionnews.in): അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. 35 വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയതിലും പത്തോളം പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. പുതിയ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
Post a Comment
0 Comments