വാരണാസി : വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചെന്ന് പരാതി. വാരണാസി ജില്ലാ ജഡ്ജി രവി കുമാര്‍ ദിവാകറിനാണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്‌ലാമിക് അഗാസ് മൂവ്‌മെന്റിലെ കാശിഫ് അഹ്മദ് സിദ്ദിഖി എന്ന വ്യക്തിയാണ് കത്ത് അയച്ചതെന്ന് രവികുമാര്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നത്തെ വിഭജിത ഇന്ത്യയില്‍ നിയമസംവിധാനങ്ങള്‍ പോലും കാവി നിറം സ്വീകരിച്ചിരിക്കുന്നു എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. രജിസ്റ്റേര്‍ഡ് തപാലിലൂടെ കൈപ്പടയിലെഴുതിയ രൂപത്തിലാണ് കത്ത് ലഭിച്ചതെന്ന് ജഡ്ജി വ്യക്തമാക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്തുന്നത് സാധാരണമായ ഒരു കാര്യമാണെന്ന ജഡ്ജിയുടെ പ്രസ്താവനയെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘ഗ്യാന്‍വാപി പള്ളിയില്‍ നടക്കുന്ന സര്‍വേ സാധാരണമായ ഒരു പ്രക്രിയ മാത്രമായാണ് നിങ്ങള്‍ പ്രസ്താവിച്ചത്. നിങ്ങള്‍ ഒരു വിഗ്രഹ ആരാധകനാണ്. നാളെ ചിലപ്പോള്‍ പള്ളി അമ്പലമാണെന്ന് വരെ നിങ്ങള്‍ പറഞ്ഞേക്കാം. ഒരു കാഫിറില്‍ നിന്ന്, വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദു ജഡ്ജിയില്‍ നിന്ന, ഒരു മുസല്‍മാനും നീതി പ്രതീക്ഷിക്കാന്‍ കഴിയില്ല,’ എന്നും കത്തില്‍ എഴുതിയിരിക്കുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post a Comment
0 Comments