കാസര്‍കോട് (www.evisionnews.in): 17കാരനേയും ഏഴ് വയസുകാരനേയും മര്‍ദിച്ചെന്ന പരാതിയില്‍ രണ്ട് പിതാക്കന്മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗറിലും നിലേശ്വരത്തുമാണ് കേസ്. ഭാര്യ പിണങ്ങിയതിലുള്ള വിരോധത്തില്‍ ഏഴു വയസുകാരനായ മകനെ മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖിനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ഭാര്യ പൊവ്വല്‍ പന്നിപ്പാറയിലെ റുബീനയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വച്ച് കൈകൊണ്ട് മകന്റെ തലക്കടിച്ച് മര്‍ദിച്ചെന്നാണ് പരാതി. റുബീനയുടെ മുഖത്തുള്‍പെടെ അടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്.
നീലേശ്വരം തൈക്കടപ്പുറത്തെ 17കാരന്റെ പരാതിയില്‍ പിതാവ് അശ്റഫിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. 2021 മെയ് 21ന് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. മകനെയും മാതാവിനെയും ഉപേക്ഷിച്ച് അഷ്‌റഫ് മറ്റൊരു വിവാഹം കഴിച്ചതായും പരാതിപ്പെട്ടു. പിതാവ് ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് പരാതി നല്‍കാന്‍ ഒരുവര്‍ഷം വൈകിയതെന്നാണ് കുട്ടി പോലീസിന് മൊഴി നല്‍കിയത്.
Post a Comment
0 Comments