Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് കൈനോത്ത് മെമ്പേഴ്‌സ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ടീം ബെസ്റ്റ് വണ്‍ ജേതാക്കള്‍




കാസര്‍കോട് (www.evisionnews.in): യുണൈറ്റഡ് കൈനോത്ത് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മെമ്പേര്‍സ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ടീം ബെസ്റ്റ് വണ്‍ ജേതാക്കളായി. ഫൈനലില്‍ ശക്തരായ ടീം ആറ്റിട്യൂട്‌നെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. നായന്മാര്‍മൂല ഹില്‍ടോപ് അരീനയിലെ ജീകോം സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍ അരങ്ങേറിയത്. ചാമ്പ്യന്മാര്‍ക്കും റണ്ണേഴ്സ് അപ്പിനുമുള്ള മാസ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികളും റയ അബയ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റു സമാന്തര ക്ലബുകളുടെ നിലവാരത്തിലേക്കെത്താന്‍ സാധിച്ചതില്‍ അദ്ദേഹം യുണൈറ്റഡ് കൈനോത്തിനെ പ്രശംസിച്ചു. ക്ലബ് പ്രസിഡന്റ് ആഷി ലാല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാദൂര്‍ ഷാനവാസ് മുഖ്യാതിഥിയായി. ചന്ദ്രഗിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് നസീര്‍ കൂവത്തൊട്ടി, പ്രശസ്ത കരാട്ടെ റെക്കോര്‍ഡ് ഹോള്‍ഡര്‍ അഷ്റഫ് സീതാംഗോളി എന്നിവര്‍ക്ക് ചടങ്ങില്‍ സ്‌നേഹാദരം സമര്‍പ്പിച്ചു. നസീര്‍ കെവിടിക്ക് എന്‍എ നെല്ലിക്കുന്നും അഷറഫ് സീതാംഗോളിക്ക് ഷാനവാസ് പാദൂറും സ്‌നേഹാദരവ് നല്‍കി ആദരിച്ചു.

മുഹമ്മദ് കോളിയടുക്കം (ചന്ദ്രഗിരി മേല്‍പറമ്പ്), അമീര്‍ സി.ബി (തംബ് മേല്‍പറമ്പ്), ബക്കര്‍ തുരുത്തി, ശിഹാബ് കൈനോത്ത് (ജിംഖാന മേല്‍പറമ്പ്) സംസാരിച്ചു. മുനീര്‍ ഒരവങ്കര, ലത്തീഫ് കൂവതൊട്ടി, നാസര്‍ ഡീഗോ , പൂക്കുഞ്ഞി, ഹംസ കുരിക്കള്‍, ഷെരീഫ് സലാല, അഫ്‌സല്‍ വള്ളിയോട്, അശ്‌റഫ് കൈനോത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad