കോളിയടുക്കം (www.evisionnews.in): ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ സമ്പൂര്‍ണ മാലിന്യമുക്ത പദ്ധതിയായ 'നല്ല വീട്, നല്ല നാട്-' ചേലോടെ ചെമ്മനാട്' ഒന്നാംഘട്ടത്തില്‍ സംഭരിച്ചത് 25 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. മുഴുവന്‍ വാര്‍ഡുകളിലും ഒരു തവണ ഹരിത കര്‍മസേന എത്തി പ്ലാസ്റ്റിക് ശേഖരിക്കുമ്പോള്‍ യൂസര്‍ ഫീ ഇനത്തില്‍ ഇവര്‍ക്ക് ലഭിച്ചത് നാലര ലക്ഷം രൂപ.
പഞ്ചായത്തിലെ 42 ഹരിതകര്‍മ സേന അംഗങ്ങള്‍ ഓരോ വാര്‍ഡിലും ഒരുദിവസം കേന്ദ്രീകരിച്ചാണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നത്. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ഒരുതവണ മാലിന്യ ശേഖരണം പൂര്‍ത്തിയായി. വീടുകളില്‍ നിന്ന് രണ്ട് മാസത്തിലൊരിക്കലും കട്ടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ മാസവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു. മറ്റു അജൈവ മാലിന്യങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണ ശേഖരിക്കും. കടകളില്‍ നിന്ന് 100 രൂപയും വീടുകളില്‍നിന്ന് 50 രൂപയും വലിയ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യത്തിന്റെ തോതനുസരിച്ചും യൂസര്‍ ഫീ ഈടാക്കുന്നു. ഇതിന്റെ 10 ശതമാനം ഹരിതകര്‍മ്മസേന യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും 90 ശതമാനം ഇവരുടെ വേതനത്തിനുമായി വിനിയോഗിക്കും.
പദ്ധതിയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി ചെറു എംസിഎഫ്, ട്രോളി ടാഗ്,വിദ്യാലയങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ തരംതിരിച്ച് ഇടുന്നതിനുള്ള പെട്ടികള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലും രണ്ടു വീതം ചെറു എം സി എഫ് ആണ് സ്ഥാപിച്ചിട്ടുള്ളത്. ഹരിത കര്‍മ സേന ശേഖരിച്ച മാലിന്യം ഇവിടെ സൂക്ഷിച്ചാണ് പഞ്ചായത്ത് കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്.
ജൈവമാലിന്യ സംസ്‌കരണം
വീടുകളിലേയും സ്ഥാപനങ്ങളിലേയും ജൈവ മാലിന്യ സംസ്‌കരണത്തിന് റിംഗ് കമ്പോസ്റ്റ് സംവിധാനവും പഞ്ചായത്തില്‍ വ്യാപകമാക്കുന്നു. ശുചിത്വമിഷന്റെ പെര്‍ഫോമന്‍സ് ബെയ്‌സ്ഡ് ഇന്റന്‍സീവ് ഗ്രാന്‍ഡ് ഉപയോഗിച് ആയിരം റിങ് കമ്പോസ്റ്റ് യൂണിറ്റുകള്‍ ഇതിനായി തയ്യാറാക്കി നല്‍കിയിരിക്കുകയാണ്‌ചെമ്മനാട് പഞ്ചായത്ത്. റെയ്ഡ്‌ക്കോ മുഖേനയാണ് ഇവ നിര്‍മ്മിച്ചത്. 25 ലക്ഷം രൂപയുടേതാണ് പദ്ധതി. ഒരു കുടുംബത്തില്‍ നിന്ന് 250 രൂപ വീതം ഗുണഭോക്തൃ വിഹിതം വാങ്ങിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കി. പ്ലാസ്റ്റിക് കത്തിക്കുകയും കൂട്ടിയിടുകയും ചെയ്ത പൊയിനാച്ചിയിലെ മൊത്തവ്യാപാര സ്ഥാപനത്തിന് 10000 രൂപ പിഴയിട്ടു. ചട്ടഞ്ചാലിലെ 10 കടകള്‍ക്ക് പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും നിരോധിത പ്ലാസ്റ്റിക് സൂക്ഷിച്ചതിനും നോട്ടീസ് നല്‍കി.
എംസിഎഫ് സംവിധാനം വിപുലപ്പെടുത്തും:
സുഫൈജ അബൂബക്കര്‍
പൊതുജനങ്ങള്‍ പദ്ധതിക്ക് നല്ല പിന്തുണ നല്‍കുന്നുണ്ട്. നല്ല രീതിയില്‍ മാതൃകാപരമായി ഇത് മുന്നോട്ടു കൊണ്ടുപോകും. പഞ്ചായത്ത് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഹരിതകര്‍മ്മസേന നല്‍കുന്ന യൂസര്‍ ഫീ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നുണ്ട്. പഞ്ചായത്തിന്റെ എം സി എഫ് വിപുലപ്പെടുത്തുന്നത്തോടെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. ഇതിനായി 22 ലക്ഷത്തിന്റെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
Post a Comment
0 Comments