കാസര്‍കോട് (www.evisionnews.in): സമൂഹത്തിലെ പിന്നോക്ക വിദ്യാര്‍ഥികളെ സഹായിക്കാന്‍ വേണ്ടി എംഇഎസ് യൂത്ത് വിംഗ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന എജ്യൂബാസ്‌ക്കറ്റ് പദ്ധതിക്ക് തുടക്കമായി.സര്‍ക്കാര്‍ സ്‌കൂളുകള്‍, അനാഥാലയളങ്ങളില്‍ പഠിക്കുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങളുടെ ക്വിറ്റ് നല്‍കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്് കാപ്പില്‍ കെബിഎം ശരീഫ് ചട്ടഞ്ചാല്‍ എംഐസി യതീംഖാനയില്‍ നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് കുഞ്ഞി ബേക്കല്‍, മൊയ്തു നിസാമി കാലടി, അലി ദാരിമി, ദാവൂദ് അര്‍ഷദി മണിയൂര്‍, സിദ്ധീഖ് അര്‍ഷദി തൈര, ഫായിസ് ഫൈസി, റസാഖ് പ്രസംഗിച്ചു. ട്രഷറര്‍ മനാഫ് എടനീര്‍ സ്വാഗതവും സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
Post a Comment
0 Comments