Type Here to Get Search Results !

Bottom Ad

കറുത്ത സാരിയില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍; ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധം, രണ്ട് പേര്‍ അറസ്റ്റില്‍

Uploading: 644343 of 644343 bytes uploaded.

(www.evisionnews.in) മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കറുത്ത വസ്ത്രത്തില്‍ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുഖ്യമന്ത്രിയുടെ വാഹനം വഴിയിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. 10ല്ധികം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad