മേല്‍പ്പറമ്പ് (www.evisionnews.in): ശാഖാതലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ശകതമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ഇരുപത്തി അഞ്ചുവരെ യൂണിറ്റ് സംഗങ്ങള്‍ നടത്താന്‍ മുസ്്‌ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ജൂണ്‍ അവസാന വാരം പള്ളിക്കരയില്‍ നടക്കുന്ന ഉദുമ മണ്ഡലം യുവജാഗ്രതാ റാലിയുടെ ഭാഗമായി വൈറ്റ് ഗാര്‍ഡ് സംഗമം നടത്തും. വൈറ്റ്ഗാര്‍ഡ് കോര്‍ഡിനേറ്ററായി ഉബൈദ് നാലപ്പാടിനെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്് അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍, മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, സെക്രട്ടറിമാരായ മൊയ്തു തൈര, സുലുവാന്‍ ചെമ്മനാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഇര്‍ഷാദ് കോളിയടുക്കം, ഫൈസല്‍ മൊട്ട പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വഗതവും ട്രഷറര്‍ ഉബൈദ് നാലപ്പാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments