കാഞ്ഞങ്ങാട് (www.evisionnews.in): ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് കണ്ടക്ടര്‍ക്കു ക്രൂരമര്‍ദ്ദനം. കാഞ്ഞങ്ങാട്- കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന സുസ്മിത ബസ് കണ്ടക്ടര്‍ പെരിയാട്ടടുക്കത്തെ ജോബിന്‍ ജോണ്‍സണ്‍ (24)നാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാതി 9.30ന് കൊവ്വല്‍പ്പളളിയില്‍ ബസ് തടഞ്ഞുനിര്‍ത്തി മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ബസ് യാത്രക്കിടെ സ്ത്രീ യാത്രക്കാരിയെ ശല്യം ചെയ്യുന്നത് കണ്ടക്ടര്‍ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ സ്ത്രീകളുടെ അടുത്തുള്ള സീറ്റില്‍ നിന്നും ഇയാളെ മാറ്റിയിരുന്നു. ഇതിന്റെ വിരോധമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു. തടയന്‍ ചെന്ന യാത്രക്കാരനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ ജോബിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
Post a Comment
0 Comments