കാസര്‍കോട് (www.evisionnews.in): കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും വനിതാസുഹൃത്തിനേയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത അമ്പലത്തറ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ചിട്ടി രാജന്‍, ശരത്, ജിജിത്, സുധീഷ് എന്നിവരെയാണ് സി.ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. മടിക്കൈ മലപ്പച്ചേരിയിലെ പി.രാജീവന്റെ (46) പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം രാജീവനും അയല്‍വാസിയായ വനിതാ സുഹൃത്തും കാറില്‍ സഞ്ചരിക്കുമ്പോള്‍ കാരാക്കോട്ട് മൈതാനത്തിനടുത്തുവെച്ച് മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തുകയും ഭീഷണിപ്പെടുത്തി ഇരുവരുടേയും ഫോട്ടോ പകര്‍ത്തിയശേഷം വിട്ടയക്കുകയും പിന്നീട് രാജീവനെ സംഘം ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി.
യുവാവിനെയും വനിതാ സുഹൃത്തിനേയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി
11:21:00
0
കാസര്‍കോട് (www.evisionnews.in): കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും വനിതാസുഹൃത്തിനേയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത അമ്പലത്തറ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ചിട്ടി രാജന്‍, ശരത്, ജിജിത്, സുധീഷ് എന്നിവരെയാണ് സി.ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. മടിക്കൈ മലപ്പച്ചേരിയിലെ പി.രാജീവന്റെ (46) പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം രാജീവനും അയല്‍വാസിയായ വനിതാ സുഹൃത്തും കാറില്‍ സഞ്ചരിക്കുമ്പോള്‍ കാരാക്കോട്ട് മൈതാനത്തിനടുത്തുവെച്ച് മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് എത്തിയ സംഘം ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തുകയും ഭീഷണിപ്പെടുത്തി ഇരുവരുടേയും ഫോട്ടോ പകര്‍ത്തിയശേഷം വിട്ടയക്കുകയും പിന്നീട് രാജീവനെ സംഘം ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി.
Post a Comment
0 Comments