കേരളം (www.evisionnews.in): ജൂണ്‍ 17മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിലേക്ക് ഒമാന്‍ നിന്നും ഐഷല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ബദര്‍ അല്‍ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളയെ തെരഞ്ഞെടുത്തു. കാസര്‍കോട് സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ കൂടിയാണ്.
ജീവകാരുണ്യ, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും വിശാലതയും പകരുന്നതാണ് ലോക കേരള സഭയിലെ അംഗത്വമെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കോവിഡിന് ശേഷം നടക്കുന്ന ലോക കേരളസഭ എന്ന നിലയില്‍ പ്രധാനമായും നാട്ടില്‍ മടങ്ങിച്ചെന്ന പ്രവാസികളുടെ പുനര ധിവാസമായിരിക്കും ചര്‍ച്ചയാവുക. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലം കൂടിയാണിത്.
ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലുമുള്ള ജീവകാരുണ്യ, സാമൂഹിക, പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്ന തരത്തില്‍ ലോക കേരള സഭയില്‍ അംഗത്വം നല്‍കിയ സര്‍ക്കാറിന് നന്ദി പ്രകാശിപ്പിക്കുന്നതായി അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പ്രവാസികളുടെ ശാരീരി കവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്റെ അനുഭവ സമ്പത്തില്‍ നിന്ന് സര്‍ക്കാറിനെ ബോധിപ്പിക്കാനാകുമെന്നും പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ ലത്തീഫ് ഉപ്പ പറഞ്ഞു. ലത്തീഫ് ഉപ്പളയ്ക്ക് പുറമെ ഒമാനില്‍ നിന്നും ഒമ്പതു പേര്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നുണ്ട്.
Post a Comment
0 Comments