Type Here to Get Search Results !

Bottom Ad

സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം നടത്തി


കാസര്‍കോട്: (www.evisionnews.in) ഏറെപ്രമാദമായ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണവും കറന്‍സിയുമടക്കം കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെ പങ്കു വെളിച്ചത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധാഗ്‌നിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു ട്രഷറര്‍ എം.ബി ഷാനവാസ്,റൗഫ് ബായിക്കര, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, ശരീഫ് മല്ലത്ത്, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മന്‍സൂര്‍ മല്ലത്ത്, ബദ്ധ്‌റുദ്ധീന്‍ ആര്‍കെ, റഷീദ് ഗസ്സാലി, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, സിദീഖ് ചക്കര, ഇക്ബാല്‍ ബാങ്കോട്, ഷാനവാസ് മര്‍പ്പനടുക്ക നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad