Type Here to Get Search Results !

Bottom Ad

സില്‍വര്‍ ലൈന്‍; വീണ്ടും കേന്ദ്ര അനുമതി തേടി സര്‍ക്കാര്‍


(www.evisionnews.in) സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തോട് വീണ്ടും അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണെന്നും ഈ സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണെമന്ന ആവശ്യവുമായി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. എന്നാല്‍ ഇതുനരെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷമാകും സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad