കാസര്‍കോട് (www.evisionnews.in): അണങ്കൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ നടന്നു. യോഗം ഖാസിം ഫൈസി പെരുമ്പള ഉദ്ഘാടനം ചെയ്തു. സമസ്ത മുഫത്തിഷ് ഹസൈന്‍ ഫൈസി റിപ്പണ്‍ അധ്യക്ഷത വഹിച്ചു. മുദരിബ് മജീദ് ഹുദവി പ്രഭാഷണം നടത്തി. യാസര്‍ അറഫാത്ത് അസ്ഹരി, സത്താര്‍ ഹാജി അണങ്കൂര്‍, ആസിഫ് ഫൈസി, ടിഎ മുനീര്‍, എംപിഎം കുട്ടി മൗലവി, ഹുസൈന്‍ മൗലവി സംസാരിച്ചു.
ഭാരവാഹികളായി ഖാസിം ഫൈസി പെരുമ്പള (പ്രസി), എംപിഎം കുട്ടി മൗലവി പച്ചക്കാട്, ഹമീദ് ഫൈസി ബെദിര (വൈസ് പ്രസി), ഉസാം മൗലവി പള്ളങ്കോട് (ജനറല്‍ സെക്രട്ടറി), സുബൈര്‍ അസ്‌നവി പരപ്പ, ഹസ്സൈനാര്‍ മൗലവി ചെങ്കള (ജോ സെക്ര), ടി.എ മുനീര്‍ അണങ്കൂര്‍ (ട്രഷ), ആസിഫ് ഫൈസി അണങ്കൂര്‍ (പരീക്ഷ ബോര്‍ഡ് ചെയര്‍), മാഹിന്‍ ദാരിമി ടി.എന്‍ മൂല (വൈസ് ചെയര്‍), ഹാരിസ് റഹ്മാനി അണങ്കൂര്‍ (ഐടി കോഓര്‍ഡിനേറ്റര്‍), അബ്ദുല്‍ റഹ്മാന്‍ ചാലക്കുന്ന് (എസ്‌കെഎസ്ബിവി ചെയര്‍), ഉമറുല്‍ ഫാറൂഖ് അസ്നവി പച്ചക്കാട് (കണ്‍), ഹുസൈന്‍ മൗലവി കൊല്ലമ്പാടി (ക്ഷേമനിധി കണ്‍), ശരീഫ് ഫൈസി ബെളിഞ്ച (സുപ്രഭാതം കോഓര്‍ഡിനേറ്റര്‍) തിരെഞ്ഞെടുത്തു.
Post a Comment
0 Comments