കാസര്‍കോട് (www.evisionnews.in): പുത്തിഗെ മുഗു സ്വദേശിയും ദുബൈ പ്രവാസിയായ അബൂബക്കര്‍ സിദ്ദീഖി (32)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പ്രതികളെ കുറിച്ചും ഇയാളുടെ പങ്കിനെ കുറിച്ചും അറിയാന്‍ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. സിദ്ദീഖിനെ തട്ടികൊണ്ടു പോയ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൊലക്കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് നീക്കം. അതിനിടെ മര്‍ദനത്തിരയായി മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറിന്റെ മൊഴിയെടുക്കാന്‍ ഇന്നലെ തന്നെ കുമ്പള സിഐ സംഘവും മംഗളൂരുവിലെത്തിയെങ്കില്‍ മൊഴിയെടുക്കാനായില്ല.
Post a Comment
0 Comments