കണ്ണൂര്‍ (www.evisionnews.in): ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും കായിക സംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി വിജയകരമായി പൂര്‍ത്തീകരിക്കുന്ന വടക്കന്‍ കേരളത്തിലെ ഏക സെന്റര്‍ എന്ന പ്രത്യേകതയും ഇതോടെ ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓര്‍ത്തോപീഡിക്സ് ആന്റ് സ്പോര്‍ട്സ് മെഡിസിന്‍ കരസ്ഥമാക്കിയിരിക്കുന്നു.
വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം ആസ്റ്റര്‍ മിംസിന് സാധിച്ചത്. കായിക ജീവിതത്തിന് അകാലവിരാമമിടേണ്ടിവരുമായിരുന്ന നിരവധി കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ മേഖലകളിലേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും മടങ്ങിവരാന്‍ ഇതിലൂടെ സാധിച്ചു എന്ന് ഡോ. നാരായണപ്രസാദ് (ഹെഡ് ഓര്‍ത്തോപീഡിക്സ്) ഡോ. ശ്രീഹരി (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍) പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. സൂരജ് (സിഎംഎസ്), ഡോ. നാരായണ പ്രസാദ്, ഡോ. ശ്രീഹരി പങ്കെടുത്തു. 9544259590, 9562621851.
Post a Comment
0 Comments