ദേശീയം (www.evisionnews.in): ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പദ്ധതിയില്‍ അംഗമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇവര്‍ക്കായി പത്തു ശതമാനം ഒഴിവുകള്‍ മാറ്റിവെക്കുമെന്നും അസം റൈഫിള്‍സിലും സംവരണം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
നിയമനത്തിലുള്ള പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് നല്‍കാനും തീരുമാനിച്ചു. ഇതോടെ അഗ്‌നിപഥിലൂടെ സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ചു വയസിന്റെ ഇളവ് ലഭിക്കും. ഈ വര്‍ഷമാണ് അഞ്ച് വയസ് ഇളവ് ലഭിക്കുക. അടുത്ത വര്‍ഷം മുതല്‍ മൂന്ന വയസിന്റെ ഇളവും ലഭിക്കും. അതേ സമയം പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് യുപിയില്‍ 260 പേര്‍ അറസ്റ്റിലായി.
Post a Comment
0 Comments