അബുദാബി (www.evisionnews.in): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ 2022-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തസ്ലീം ആരിക്കാടി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഗരീബ് നവാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബോര്‍ഡ് മെമ്പര്‍ ഖാദര്‍ ബേക്കല്‍, സൈനു ബേവിഞ്ച പ്രസംഗിച്ചു. വൈസ് ചെയര്‍മാന്‍ ലത്തീഫ് തുടര്‍ന്ന് റിട്ടേര്‍ണിംഗ് ഓഫീസറായി. ബോര്‍ഡ് ഡയറക്ടര്‍ ഇക്ബാല്‍ പള്ളത്ത് നേതൃത്വം നല്‍കി.
ഭാരവാഹികള്‍: മുഹമ്മദ് ആലംപാടി (പ്രസി), മെഹ്റൂഫ് ബേവിഞ്ച, സാബിര്‍ ജര്‍മനി, തസ്ലീം ആരിക്കാടി (വൈസ് പ്രസി), നൗഷാദ് ബന്ദിയോട് (ജന, സെക്ര), ഹബീബ് ആരിക്കാടി, ഷഫീഖ് കൊവ്വല്‍, ഗരീബ് നവാസ് (സെക്ര), സൈനു ബേവിഞ്ച (ട്രഷ).
Post a Comment
0 Comments