Type Here to Get Search Results !

Bottom Ad

കർണാടകയിൽ 10 പേർ വെന്തുമരിച്ചു


കർണാടക (www.evisionnews.in):കർണാടകയിൽ അപകടത്തിൽപ്പെട്ട ബസിന് തീപിടിച്ചു 10 പേർ വെന്തുമരിച്ചു. കൽബുർഗിയിലെ കമലാപൂരിന് സമീപം ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസിനു തീപിടിച്ചത്.


ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കലബുറഗി ജില്ലയിലെ കമലാപുര ടൗണിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്.


16 യാത്രക്കാരെ കലബുർഗിയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം ഉയരാനാണ് സാധ്യത. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സാരമായി പരുക്കേറ്റു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad