Type Here to Get Search Results !

Bottom Ad

ആര്‍ഡിഒ കോടതിയില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ



കേരളം (www.evisionnews.in):തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്ന് സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ നഷ്ടട്ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. റവന്യൂ മന്ത്രിയാണ് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. 581.48 ഗ്രാം സ്വര്‍ണം, 140.5ഗ്രാം വെള്ളി 47500രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.

കളക്ടറേറ്റിലെ ആര്‍ഡിഒ കോടതിയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതല സീനിയര്‍ സൂപ്രണ്ടിനാണ്. ലോക്കര്‍ പുറത്ത് നിന്നുള്ളവര്‍ ആരും തുറന്നിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ നവജ്യോത് ഖോസ നേരത്തെ പറഞ്ഞിരുന്നു.

2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളാണ് നഷ്ടമായിരിക്കുന്നത്. 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ഈ കാലയളവില്‍ ജോലി ചെയ്തിരുന്നു. 2019ന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഈ കാലയളവിലെ അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെ ചോദ്യം ചെയ്തേക്കും. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad