Type Here to Get Search Results !

Bottom Ad

ട്രാക്ക് അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം


പാലക്കാട് (www.evisionnews.in): ഏറ്റുമാനൂര്‍- കോട്ടയം- ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കുകളുടെ ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ താഴെ വിവരിച്ച പ്രകാരം ട്രെയിന്‍ സര്‍വിസുകളില്‍ ഇനിപ്പറയുന്ന മാറ്റങ്ങള്‍ വരുത്തി.

പൂര്‍ണമായും റദ്ദാക്കുന്നവ

മേയ് 20, 21, 22, 23, 24, 25, 26, 27, 28 തീയതികളില്‍ 16649 മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്സ്പ്രസ് സര്‍വിസ്. മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളില്‍ 16650 നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്.

മേയ് 21, 23, 24, 26, 27, 28 തീയതികളില്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്. മേയ് 22, 23, 25, 26, 27 തീയതികളില്‍ 12082 തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്.

മേയ് 24, 25, 26, 27, 28 തീയതികളില്‍ 16301 ഷൊര്‍ണൂര്‍ ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ്.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16302 തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ വേണാട്.

മേയ് 23, 24, 25, 26, 27 തീയതികളില്‍ 12623 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി മെയില്‍.

മേയ് 24, 25, 26, 27, 28 തീയതികളില്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ ഡെയ്ലി മെയില്‍.

മേയ് 24, 25, 26, 27, 28 തീയതികളില്‍ 16525 കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്.

മേയ് 24, 25, 26, 27, 28 തീയതികളില്‍ 16526 കെ.എസ്.ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്.

മേയ് 27ന് 16791 തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ്.

മേയ് 28ന് 16792 പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി എക്സ്പ്രസ്.

ഭാഗികമായി റദ്ദാക്കുന്നവ

17230 സെക്കന്തരാബാദ് ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി ഡെയ്ലി എക്സ്പ്രസ് മേയ് 23 മുതല്‍ 27 വരെ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തൃശ്ശൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഈ ട്രെയിന്‍ സര്‍വിസ് നടത്തില്ല. 17229 തിരുവനന്തപുരം സെന്‍ട്രല്‍-സെക്കന്തരാബാദ് ജങ്ഷന്‍ ശബരി ഡെയ്ലി എക്സ്പ്രസ് മേയ് 24 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രലിനു പകരം തൃശ്ശൂരില്‍നിന്നാണ് സര്‍വിസ് ആരംഭിക്കുക.

16326 കോട്ടയം-നിലമ്ബൂര്‍ റോഡ് എക്സ്പ്രസ് മേയ് 29 വരെ കോട്ടയത്തിന് പകരം എറണാകുളം ടൗണില്‍ നിന്ന് സര്‍വിസ് ആരംഭിക്കും. ട്രെയിന്‍ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ സര്‍വിസ് നടത്തില്ല. നിലമ്ബൂര്‍ റോഡില്‍ നിന്ന് പുറപ്പെടുന്ന 16325 നിലമ്ബൂര്‍ റോഡ്-കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണില്‍ അവസാനിപ്പിക്കും.

സമയത്തില്‍ മാറ്റം

16792 പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി എക്സ്പ്രസ് മേയ് 23, 24, 25, 27 തീയതികളില്‍ പാലക്കാടുനിന്ന് വൈകീട്ട് 5.20നും മേയ് 26ന് വൈകീട്ട് 5.35നേ പുറപ്പെടുകയുള്ളൂ.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad