കാസര്‍കോട് (www.evisionnews.in): ടെക്‌ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ഐടിഐ ഇലക്ഷന്‍ കാമ്പയ്ന്‍ സപ്തഭാഷാ സംഗമ ഭൂമിയില്‍ തുടക്കമായി. 'ത്രൂ ദി ഐ ടി ഐ' എന്ന പേരില്‍ നടക്കുന്ന കാമ്പയിന്‍ കാസര്‍കോട് സീതാംഗോളി ഗവ. ഐടിഐയില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
മതേതരത്വം നിലനിര്‍ത്താന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും വര്‍ഗീയതയെ അകറ്റാന്‍ മഞ്ചേശ്വരം മോഡല്‍ കാമ്പസുകളില്‍ ആവര്‍ത്തിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്‌ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍ കാടാമ്പുഴ അധ്യക്ഷനായി. തുടര്‍ന്ന് കാസര്‍കോട് ഗവ. ഐടിഐ കാമ്പസില്‍ നടന്ന സംഗമം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉദ്ഘാടനം ചെയ്തു.
മെയ് 13ന് സംസ്ഥാനത്തെ വ്യാവസായിക വകുപ്പിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 12 വരെ നീളുന്ന ക്യാമ്പയിന്‍ വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ ഐടിഐ കാമ്പസുകളില്‍ എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ഥികളുടെ മികച്ച വിജയം നേടുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.
പരിപാടിയില്‍ സംസ്ഥാന വിങ് കണ്‍വീനര്‍ ഫവാസ് പനയത്തില്‍,ഹരിത സംസഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് ,എംഎസ്എഫ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്,ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍,അഷ്റഫ് ബോബിക്കണം, സലാം ബെളിഞ്ചം, സഹദ് അംഗടിമുഗര്‍, ജംഷീര്‍ മൊഗ്രാല്‍, ഹനീഫ സീതങ്കൊള്ളി, ആസിഫലി കന്തല്‍, ടെക്‌ഫെഡ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ വസീം മാലിക്, കണ്‍വീനര്‍ എ വി നബീല്‍, അബ്ദുല്ല കുഞ്ഞി മുകരിക്കണ്ടം, അബ്ദുല്ല കണ്ടതില്‍, അദ്രു മുകറിക്കണ്ടം, റിയാസ് കണ്ണൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
0 Comments