കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന പരിപാടി വന്‍ വിജയമാക്കാനും പരിപാടിയില്‍ യുവജന പ്രാതിനിധ്യം ഉറപ്പുവരുത്താനും ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന യുവജാഗ്രതാ റാലികള്‍ വന്‍വിജയമാക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സെക്രട്ടറി സി.കെ മുഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, എം.ബി ഷാനവാസ്, എ. മുക്താര്‍, റഹ്്മാന്‍ ഗോള്‍ഡന്‍, എം.പി നൗഷാദ്, റഹൂഫ് ബാവിക്കര, ബി.എം മുസ്തഫ, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഫിറോസ് അട്ക്കത്ത് ബയല്‍, ഷരീഫ് പന്നടുക്കം, എം.എ ഖലീല്‍, കെ.എം.എ റഹ്്മാന്‍, കെ.വി സുല്‍വാന്‍ സംബന്ധിച്ചു.
Post a Comment
0 Comments