(www.evisionnews.in) എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എല്‍എല്‍ബി പരീക്ഷയിലാണ് ആദര്‍ശ് കോപ്പിയടിച്ചത്.
പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്‌ക്വാഡാണ് ആദര്‍ശിനെ പിടികൂടിയത്്. ഉദ്യോഗസ്ഥന്‍ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ കാരണമായെന്ന് ആദര്‍ശിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ എഡിജിപി ചൂണ്ടിക്കാട്ടുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജില്‍ നിന്നും മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment
0 Comments