കേരളം (www.evisionnews.in): സില്‍വര്‍ലൈന്‍ പ്രചാരണത്തിന് വേണ്ടി കൂടുതല്‍ കൈ പുസ്തകം ഇറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങള്‍ കൂടി അച്ചടിച്ചിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപയാണ് ചിലവാകുക. നേരത്തെ അമ്പത് ലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ചിറക്കിയിരുന്നു. ഇതിന് വേണ്ടി നാലരക്കോടി രൂപയാണ് അനുവദിച്ചത്. അതേസമയം സില്‍വര്‍ലൈന്‍ സര്‍വേ കല്ലിടല്‍ താതാക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കല്ലിടല്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പുസ്തകങ്ങള്‍ അച്ചടിച്ചിറക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും സില്‍വര്‍ലൈന്‍ പദ്ധതിയാണ് ഇടതുമുന്നണിയുടെ പ്രധാനവിഷയം. സില്‍വര്‍ലൈന്‍ മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അതേസമയം തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഇടതു പ്രചാരണത്തിന് ശക്തിയേകാന്‍ പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. വൈകുന്നേരം അഞ്ച് മണിക്ക് പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ മുഖ്യമന്ത്രി എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു.
Post a Comment
0 Comments