കാസര്‍കോട് നഗരത്തിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം
21:21:00
0
കാസര്‍കോട് (www.evisionnews.in): കാസര്‍കോട് എംജി റോഡിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. മേശവലിപ്പില്‍ സൂക്ഷിച്ച 13500 രൂപ മോഷണം പോയി. രാവിലെ ജീവനക്കാര്‍ മെഡി ക്കല്‍ സ്റ്റോര്‍ തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ ഷട്ടറിന്റെ താഴ് പൊളിച്ച നിലയില്‍ കാണുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചു. കാസര്‍കോട് പബ്ലിക് സര്‍വന്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറി രാഘവന്‍ ബെള്ളി പ്പാടിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments