കാസര്‍കോട് (www.evisionnews.in): കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി എന്നിവര്‍ക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ കത്തയച്ചു. കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. വാണിജ്യ സാധ്യത കൂടുതലുള്ള കാസര്‍കോട്ട് നിന്ന് അതില്ലാത്ത കാഞ്ഞങ്ങാട്ടെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാനുള്ള തീരുമാനം വിചിത്രമാണെന്ന് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോട്ടെ കെഎസ്ആര്‍ടിസി കോംപ്ലക്സിലെ കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നാം നിലയില്‍ 1600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാല് ഹാള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം നിലയിലാണ് ഓഫീസ്, ട്രെയിംഗ് റൂം ഉള്‍പ്പടെയുള്ളവ ഉള്ളയത്. ഇതെല്ലാം വാണിജ്യാവശ്യങ്ങള്‍ക്ക് കൊടുത്ത് വരുമാനമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ നഗരസഭ കെട്ടിട നമ്പര്‍ ഉള്‍പ്പടെ നല്‍കാത്തത് വാണിജ്യാവശ്യങ്ങള്‍ക്ക് ഇത് അനുവദിക്കുന്നതിന് തടസമാകും. ചെമ്മട്ടം വയലിലെ കെഎസ് ആര്‍ ടി സി സബ് ഡിപ്പോയും ഓഫിസും നഗരസഭ ലീസിന് നല്‍കിയ സ്ഥലത്ത് പണിതതാണ്. കാസര്‍കോട്ടെ കെട്ടിടമാവട്ടെ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ചതാണ്. അസംഭവ്യമായ വാണിജ്യ സാധ്യതയുടെ പേരില്‍ കെ എസ് ആര്‍ ടി സി ആസ്ഥാനം കാസര്‍കോട്ട് നിന്ന് മാറ്റി എന്‍ഡോസള്‍ഫാന്‍ രോഗികളെയടക്കം ദുരിതത്തിലാഴ്ത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഇവിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും കാര്യത്തിന്റെ ഗൗരവം മനസിലാക്കി തീരുമാനം റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും എന്‍എ നെല്ലിക്കുന്ന് കത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് നിന്ന് ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനെതിരേ നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും എതിര്‍പ്പും ഉയര്‍ന്നിരുന്നു. അതൊക്കെ അവഗണിച്ചാണ് കഴിഞ്ഞ ദിവസം ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാടേക്ക് ഓഫിസ് മാറ്റിയതായി ഉത്തരവിറങ്ങിയത്.
Post a Comment
0 Comments