ഉദുമ (www.evisionnews.in): ഫാഷിസം ഹിംസാത്മതക പ്രതിരോധം മത നീരാസം. മത സാഹോദര്യ കേരളത്തിനായി എന്ന പ്രമേയവുമായി 31ന് പളളിക്കരയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം യുവജാഗ്രതാ റാലിയുടെ വിജയത്തിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപികരിച്ചു. പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ പ്രമേയം വിശദീകരിച്ചു. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, പള്ളിക്കര പഞ്ചായത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് തൊട്ടി, ഷാര്‍ജ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ബേക്കല്‍,പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ ടി പി കുഞ്ഞബ്ദുല്ല,ബഷീര്‍ കുന്നില്‍ ,കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം,ടികെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമ്മനാട്, നിസാര്‍ ഫാത്തിമ, ആബിദ് മാങ്ങാട്, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ, സിറാജ് മഠം, ഇഖ്ബാല്‍ നാലാംവാതുക്കല്‍, മുഹമ്മദ് മാസ്തിഗുഡ്ഡ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ സ്വാഗതവും ട്രഷറര്‍നാസര്‍ ചേറ്റുക്കുണ്ട് നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികള്‍: കല്ലട്ര മാഹിന്‍ ഹാജി,എംഎസ് മുഹമ്മദ് കുഞ്ഞി, ടിഡി കബീര്‍ തെക്കില്‍, ഗഫൂര്‍ ബേക്കല്‍, ടിപി കുഞ്ഞബ്ദുല്ല, കല്ലട്ര അബ്ദുല്‍ ഖാദര്‍, പിഎ അബുബക്കര്‍ ഹാജി (രക്ഷാധികാരികള്‍), കെഇഎ ബക്കര്‍ (ചെയര്‍മാന്‍), സോളാര്‍ കുഞ്ഞഹമ്മദ് ഹാജി (വര്‍ക്കിംഗ് ചെയര്‍മാന്‍), റഊഫ് ബായിക്കര (ജന. കണ്‍വീനര്‍), എബി ഷാഫി (ട്രഷറര്‍), ഫൈനാന്‍സ് കമ്മിറ്റി: ഹാരിസ് തൊട്ടി(ചെയര്‍മാന്‍), എംബി ഷാനവാസ് (കണ്‍വീനര്‍), നാസര്‍ ചേറ്റുക്കുണ്ട് (ട്രഷറര്‍).
Post a Comment
0 Comments