കാസര്‍കോട് (www.evisionnews.in): സാമൂഹിക മുന്നേറ്റത്തിന് വിദ്യാഭ്യാസമെന്ന പരിഹാരം എന്ന പ്രമേയത്തില്‍ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ രണ്ടു കോടിയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ഹബീബ് എജുകെയര്‍ പരീക്ഷ കാസര്‍കോട് മണ്ഡലത്തില്‍ അല്‍റാസി സയന്‍സ് കോളജില്‍ നടന്നു. കാസര്‍കോട് മണ്ഡലത്തിലെ അറുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എട്ട്, ഒമ്പത്, ഹയര്‍സെക്കന്ററി, എന്‍ട്രന്‍സ് റിപീറ്റേഴ്സ്, സിഎ/ സിഎംഎ എന്നീ കോഴ്സുകളിലേക്കായിരുന്നു പരീക്ഷ.
ഹബീബ് എജുകെയര്‍ പദ്ധതിയില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍, നിയമം, സാമ്പത്തികം, സാമൂഹികം തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക കോച്ചിംഗോടെയുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ മികച്ച കാമ്പസുകള്‍ വഴി റെസിഡന്റ്ഷ്യല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗജന്യമായി ലഭിക്കും.
മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട് പരീക്ഷാ സെന്റര്‍ സന്ദര്‍ശിച്ചു. എം.എ നജീബ് പരീക്ഷ നിയന്ത്രിച്ചു. മണ്ഡലം കോര്‍ഡിനേറ്റര്‍ റഫീഖ് വിദ്യാനഗര്‍, ഫസല്‍ ബേവിഞ്ച, ഷാനവാസ് മാര്‍പ്പനടുക്ക, ശിഹാബ് പുണ്ടൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments