Type Here to Get Search Results !

Bottom Ad

ചെറുവത്തൂരിലെ ഭക്ഷ്യവിഷ ബാധ; ഹോട്ടലുകളിലെ പരിശോധന കാര്യക്ഷമമല്ല, എ.ഡി.എം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


കാസര്‍കോട്‌ (www.evisionnews.in): ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എഡിഎം ജില്ലാ കളക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മരണത്തിന് കാരണമായത്. ഐഡിയല്‍ കൂള്‍ബാര്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോട്ടലുകളില്‍ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം. ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതികള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നിടത്ത് പരിശോധന നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad